Advertisment

വാളയാർ ചെക്പോസ്റ്റ് വഴി 644 പേർ കേരളത്തിലെത്തി

New Update

വാളയാർ : ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് മെയ് 10) രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ 644 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.

publive-image

380 പുരുഷൻമാരും 170 സ്ത്രീകളും 94 കുട്ടികളുമുൾപ്പെടെയുള്ളവർ 244 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 176 കാറുകൾ, 57 ഇരുചക്രവാഹനങ്ങൾ, 8 ട്രാവലറുകൾ, 3 മിനി ബസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

lock down valayar checkpost
Advertisment