Advertisment

ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര; ഞാറാഴ്ച മാത്രം 1068 അറസ്റ്റ്, 531 വാഹനങ്ങള്‍ പിടിച്ചെടുത്തു

New Update

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിത്തെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഞാറാഴ്ച 1029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി.

Advertisment

publive-image

അനാവശ്യമായി പുറത്തിറങ്ങിയ 1068 പേരാണ് സംസ്ഥാനത്ത് ഞാറാഴ്ച അറസ്റ്റിലായത്. 531 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.സം​സ്ഥാ​ന​ത്താ​കെ പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

lockdown case register
Advertisment