Advertisment

ജലന്ധര്‍ നിവാസികള്‍ കഴിഞ്ഞ ദിവസം കണ്ടത് തലമുറകളായി ആരും കണ്ടിട്ടില്ലാത്ത അത്യപൂര്‍വ്വ കാഴ്ച്ച ; പഞ്ചാബില്‍ നിന്നവര്‍ നോക്കിക്കണ്ടത് അങ്ങ് 200 കിലോമീറ്റളോളം ദൂരെയുള്ള ഹിമാലയ പര്‍വ്വതത്തെ..!

New Update

തലമുറകളായി കണ്ടിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ കാഴ്ചയിലേക്കായിരുന്നു പഞ്ചാബിലെ ജലന്ധര്‍ നഗരവാസികള്‍ കഴിഞ്ഞ ദിവസം ഉണര്‍ന്നത്. അങ്ങ് 200 കിലോമീറ്ററോളം ദൂരെയുള്ള ഹിമവാനെ ആദ്യമായാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് നഗ്നനേത്രത്താല്‍ കാണാന്‍ കഴിയുന്നത്. പതിനൊന്ന് ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ വാഹനങ്ങളോ വ്യാവസായങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. കര, കടല്‍, ആകാശം എല്ലാം നിശബ്ദമാണ്.

Advertisment

publive-image

ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ മുഴുവനും. വാഹനങ്ങളും വ്യാവസായ കേന്ദ്രങ്ങളും നിശ്ചലമായതോടെ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളലില്‍ കാര്യമായ കുറവുണ്ടായി. ഇത് ലോകം മുഴുവനും ഒരോ സമയത്ത് തന്നെ സംഭവിച്ചതോടെ പ്രകൃതിയിലെ കാര്‍ബണ്‍ മൂലകങ്ങളുടെ പിച്ച് മൂല്യത്തില്‍ വന്‍കുറനാണ് രേഖപ്പെടുത്തിയത്.

കാര്‍ബണ്‍ മൂലകങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതോടെ പകല്‍ കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തത കൈവന്നു. ജലന്ദര്‍ നഗരത്തില്‍ നിന്നുള്ള ഹിമവാന്‍റെ കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വൈറല്‍.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ക് ഡൗണിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പിന്നേറ്റ് മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയി. ഇതോടെ ഇന്ത്യയില്‍ കര, വ്യാമയാന-നാവിക മേഖലകളില്‍ ഒരു വാഹനവും പുറത്തിറങ്ങാതെയായി .

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 11 ദീവസം കഴിഞ്ഞപ്പോഴാണ് ജലന്ദര്‍ നിവാസികളെ അത്ഭുതപ്പെടുത്തി നഗരത്തിന്‍റെ വടക്ക് ഭാഗത്തായി ഹിമവാന്‍റെ മഞ്ഞിന്‍ പുതപ്പ് ദൃശ്യമായത്. പതുക്കെ നേരം വെളുത്തതോടെ കൂടുതല്‍ ഭംഗിയോടെ ഹിമാലയത്തെ കാണാന്‍ പറ്റി.

പഞ്ചാബിന്‍റെ അയല്‍സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ കാംഗ്ര പ്രദേശത്ത് നിന്ന് ധൗലധർ വരെയാകാം നഗ്നനേത്രങ്ങളാൽ ആളുകൾക്ക് കാണാൻ കഴിയുന്നത്. ആളുകള്‍ ഹിമാലയത്തിന്‍റെ കാഴ്ചകാണാനായി അവരുടെ വീടിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിപ്പറ്റി.

ഹിമാലയത്തിലെ ധലുധാറിലെ പർവതനിരകൾ, ജലന്ധറിൽ നിന്ന് 213 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത് ചിന്ത്പുർണി, പാലംപൂർ തുടങ്ങിയ പട്ടണങ്ങൾ യഥാക്രമം 92.3 കിലോമീറ്ററും 174.8 കിലോമീറ്ററും അകലെയാണ്. പ്രകൃതിയുടെ അത്ഭുതം എന്നാണ് ഈ കാഴ്ചയെ കുറിച്ച് ചിലർ വിശേഷിപ്പിച്ചത്.

lock down himalaya
Advertisment