കൊവിഡ് വ്യാപനം: ജാര്‍ഖണ്ഡില്‍ ഏപ്രില്‍ 22 മുതല്‍ 29 വരെ ലോക്ക്ഡൗണ്‍

നാഷണല്‍ ഡസ്ക്
Tuesday, April 20, 2021

റാഞ്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ലോക്ഡൗണ്‍. അവശ്യ സേവനങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും നിരോധനമുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. അതേസമയം ഭക്തരെ കൂട്ടംചേരാന്‍ അനുവദിക്കില്ല.

×