Advertisment

ലോക്ക് ഡൌണ്‍: ‌സൗദിയില്‍ ( ഇന്ന്‍) മെയ്‌ 31 മുതല്‍ ജൂണ്‍ 20 വരെ രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ യാത്രാനുമതി. അഭ്യന്തര വിമാന സര്‍വീസ്, സാപ്റ്റ്‌കോ ബസ് സർവീസുകൾ അടക്കം പൊതുഗതാഗതവും ഇന്നു മുതല്‍.

author-image
admin
New Update

റിയാദ് : കോവിഡ്  പ്രതിസന്ധി മൂലം നിർത്തി വെച്ചിരുന്ന സൗദിയിലെ  സാപ്റ്റ്‌കോ ബസ് സർവീസുകൾ ഞായറാഴ്ച്ച  ഇന്ന്‍ മുതൽ പുനരാരംഭിക്കുന്നു. സാപ്റ്റ്‌കോയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. മെയ് 31 ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന സർവീസുക ളിലേക്ക് മെയ് 28 വ്യാഴാഴ്ച്ച മുതൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സാപ്റ്റ്‌കോ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.  രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതു ഗതാഗതം നിരോധിച്ച തീരുമാനം വന്നതോടെയാണ് മാർച്ച് അവസാനത്തോടെ സാപ്റ്റ്‌കോ സർവീസുകൾ നിർത്തി വെച്ചത്.

Advertisment

publive-image

ഘട്ടം ഘട്ടമായി സൗദിയിലെ നിയന്ത്രണങ്ങളും നിബന്ധനകളും നീക്കുമെന്നും ജൂൺ 21ഓടെ രാജ്യം പൂർവ്വസ്ഥിതിയിലാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. മേയ് 28 മുതല്‍ 30 വരെയും മേയ് 31 മുതല്‍ ജൂണ്‍ 20 വരെയും രണ്ടു ഘട്ടങ്ങളായാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മേയ് 31 മുതല്‍ ജൂണ്‍ 20 വരെ രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ യാത്ര അനുവദിക്കും. 

മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും. ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജീവനക്കാര്‍ക്ക് ജോലിക്കെത്താം. ആരോഗ്യ മന്ത്രാലയവും മാനവശേഷി മന്ത്രാലയവും ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ പാലിക്കണം. നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും തൊഴിലുടമകൾക്കും പിഴ ശിക്ഷയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണ്ണമായും നീക്കി. വ്യോമയാന അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും മുൻകരുതലും പാലിച്ചു കൊണ്ടായിരിക്കും ആഭ്യന്ത വിമാന സര്‍വീസുകള്‍ ആരംഭിക്കുക.

റെസ്‌റ്റോറന്റുകളിലും കഫേകളിലും ഭക്ഷണ, പാനീയ വിതരണം അനുവദിക്കും. എന്നാൽ ഈ ഘട്ടത്തിലും സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സനിമാ ശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല.

എല്ലാ സമയത്തും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കും. അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങുകളും അനുവദിക്കില്ല. ജൂണ്‍ 21 മുതല്‍ സൗദി അറേബ്യ സാധാരണ നിലയിലിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ അപ്പോഴും മക്കയിലെ നിയന്ത്രണങ്ങൾ തുടരും. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കും.

മാളുകളുടെയും കച്ചവടകേന്ദ്രങ്ങളുടെയും കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീരോഷ്​മാവ്​ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താതിരിക്കുക, തറയുൾപ്പെടെ സ്​ഥാപനം ശുചിയാക്കാതിരിക്കുക, മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും വസ്​ത്രശാലകളിലെ ഡ്രസ്സിങ്​ റൂമുകളും അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോ​േട്ടാകോൾ ലംഘനമാണ്, ശ്രദ്ധയില്‍ പെട്ടാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തും.

വിശ്രമ കേ​​ന്ദ്രങ്ങളിലും ഫാമുകളിലും വീടുകളിലും 50ൽ കൂടാത്ത ആളുകൾക്ക്​ സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തുമ്പോള്‍ അനു വദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സമൂഹ അകലം കൃത്യമായി പാലിക്കണം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ .ജോലിയില്‍ പ്രവേശിച്ചാല്‍ 1000 റിയാല്‍ പിഴ ചുമത്തും

മൂക്കും വായും ശരിയായി മൂടുന്ന വിധമുള്ള മാസ്​കാണ്​ ധരിക്കേണ്ടത് മെഡിക്കൽ മാസ്​കോ തുണികൊണ്ടുള്ള മാസ്​കോ​ ധരിക്കാത്തവരെ സ്​ഥാപനത്തിനുള്ളി​ലേക്ക്​ പ്രവേശിപ്പിക്കുക, കവാടങ്ങളിൽ സ്​റ്റെറിലൈസറുകൾ, അണുനാശിനികൾ എന്നിവ ലഭ്യമാക്കാതിരിക്കുക, ഇതെല്ലാം നിയമലംഘനമായി കണ്ട് പിഴ ചുമത്തും വീണ്ടും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഇരട്ടി പിഴ ചുമത്തും.

ശരീ​രോഷ്​മാവ്​ പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരോഷ്​മാവ്​ 38 ഡി​ഗ്രി സെൽഷ്യസിന്​ മുകളിൽ ഉയരുമ്പോള്‍ നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവ ​പ്രോട്ടോക്കോള്‍ ലംഘനങ്ങളിൽപെടും കോവിഡ് വ്യാപനം തടയുന്നതിനായി കൈകൊള്ളുന്ന ആരോഗ്യ രംഗത്തെ മുന്‍കരുതല്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യമന്ത്രാലയ അറിയിപ്പില്‍ പറയുന്നു.

Advertisment