Advertisment

ലോക്ക് ഡൗണ്‍ ;ആ​രോ​ഗ്യ, വാ​ഹ​ന ഇന്‍ഷുറന്‍​സു​ക​ളു​ടെ കാ​ലാ​വ​ധി നീട്ടി

New Update

ന്യൂഡല്‍ഹി : രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആ​രോ​ഗ്യ, വാ​ഹ​ന ഇന്‍ഷുറന്‍​സു​ക​ളു​ടെ കാ​ലാ​വ​ധി നീട്ടി നല്‍കി. മാ​ര്‍​ച്ച്‌ 25നും ​ഏ​പ്രി​ല്‍ 14നും ​ഇ​ട​യി​ല്‍ പു​തു​ക്കേ​ണ്ട ആ​രോ​ഗ്യ, വാ​ഹ​ന ഇന്‍ഷുറന്‍സുകള്‍ക്ക് ഏ​പ്രി​ല്‍ 21 വ​രെ ഇനി കാലാവധി ലഭിക്കും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ പു​തു​ക്കേ​ണ്ട തീ​യ​തി നേ​ര​ത്തെ ജൂ​ണ്‍ 30 വ​രെ നീ​ട്ടി​ നല്‍കിയി​രു​ന്നു.

Advertisment

 

publive-image

ലോക്ക് ഡൗണ്‍ പതിനാലിന് പിന്‍വലിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു.

സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ രാഷ്ട്രപതി ഇന്ന് ഗവര്‍ണ്ണറുമാരുമായി വിഡീയോ കോണ്‍ഫറന്‍സ് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതിനോടകം 53 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. രോഗ ബാധിതരുടെ എണ്ണം 2069 ആയി.

lockdown insurence
Advertisment