Advertisment

ലോക് ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം; പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

New Update

തിരുവനന്തപുരം സംസ്ഥാനത്ത് ലോക് ഡൗണ് ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

Advertisment

publive-image

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കുന്നത് ഉത്തമമാണ്.

രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല് തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്കേണ്ടതുണ്ട്. ഇതിനായാണ് മാസ്കുകള് ഉപയോഗിക്കുന്നത്.

lockdown
Advertisment