Advertisment

ലോക് ഡൗൺ ;കേരളത്തിലെ വ്യാപരികൾക്ക് രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് പാലക്കാട് ജില്ലാകമ്മിറ്റി കലക്ട്രേറ്റിനു മുന്നിൽ ധര്‍ണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ലോക് ഡൗൺ കാരണം പ്രതിസന്ധിയിലായ കേരളത്തിലെ വ്യാപരികൾക്ക് രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് പാലക്കാട് ജില്ലാകമ്മിറ്റി കലക്ട്രേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി സി വൈസ് പ്രസിഡന്റ് പി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വാടക കെട്ടിടങ്ങളുടെ വാടക ആറു മാസത്തേക്ക് ഒഴിവാക്കുക, രണ്ട് ലക്ഷം രൂപ വരെ ഗ്യാരണ്ടി ഇല്ലാത്ത ഒരു കൊല്ലത്തെ മൊറട്ടോറിയം അടങ്ങിയ ബാങ്ക് ലോണുകൾ അനുവദിക്കുക, ജി.എസ്.ടി മുതലായ എല്ലാ നികുതികളും , ലൈസൻസ് ഫീസുകളും ആറു മാസത്തേക്ക് ഉപേക്ഷിക്കുക , ഓൺലൈൻ വ്യാപാരം പരിപൂർണ്ണമായി ഒഴിവാക്കുക, ഇൻകം ടാക്സ് റിട്ടേൺ മുതലായ റിട്ടേണുകൾ ആറു മാസത്തേക്ക് നീട്ടിവയ്ക്കുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സി.വി .സതീഷ് അദ്ധ്യക്ഷത വഹിച്ചു, ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, റിയാസ് ഒലവക്കോട്, ജലാൽ തങ്ങൾ, പി. എസ്.വിബിൻ, ഹക്കീം കൽമണ്ഡപം എന്നിവർ പ്രസംഗിച്ചു, . ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിലും ധർണ്ണസമരം നടത്തി.

lockdown palakadu dharn
Advertisment