Advertisment

ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ തീരുമാനം എടുക്കുയെന്ന് റെയില്‍വേ

New Update

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ട്..

Advertisment

publive-image

സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്.ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് രണ്ടുദിവസം മുന്‍പേ തന്നെ റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഈ മാസം 15ന് റെയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

lockdown railway
Advertisment