Advertisment

കൊവിഡ് പ്രതിരോധം; ലോക്ക്ഡൗൺ പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, പിൻവലിക്കൽ, തുടർനടപടി എന്നിവ പഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെ എംഎബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളിൽ പഠനം നടത്തുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisment

publive-image

ലോക്ക്ഡൗൺ നിയന്ത്രണം പഠിക്കാനായി 17 അംഗ ടാസ്‌ക് ഫോഴ്‌സിനെയാണ് ചുമതലപ്പെടുത്തുന്നത്. ലോക്ക്ഡൗൺ സംസ്ഥാനത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്. ഏതു സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കേണ്ടത്. ലോക്കഡൗൺ പിൻവലിച്ചാൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാവും സമിതി പഠിക്കുക.

അതേസമയം, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1991 കേസുകൾ രജിസ്റ്റർ ചെയ്തു. 1949 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

LOCKDOWN STUDY SAMITHI
Advertisment