Advertisment

ലോക് ഡൗൺ; തൊടുപുഴയിൽ യൂത്ത് ഫോർ കെയർ പദ്ധതികൾക്ക് തുടക്കമായി

New Update

തൊടുപുഴ: ലോക് ഡൗൺ സാഹചര്യത്തിൽ നിർദ്ധനരെയും നിരാലമ്പരേയും സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി വിഭാവനം ചെയ്ത യൂത്ത് ഫോർ കെയർ പദ്ധതിക്ക് തൊടുപുഴയിൽ തുടക്കമായി.

Advertisment

publive-image

തൊടുപുഴ മേഖലയിലെ ആവശ്യക്കാരും അർഹരായവരുമായവരുടെ വീടുകളിൽ അവശ്യസാധനങ്ങൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എത്തിച്ചു നൽകി അരി 10 കി.ലോ, പഞ്ചസാര,പയർ, തേയില, പരിപ്പ്, വെളിച്ചെണ്ണ, ഗോതമ്പ്പൊടി, റവ, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, കടുക്, സോപ്പ്, സോപ്പ് പൊടി, ഉപ്പ്, സവോള, ഉരുളകിഴങ്ങ്, പച്ചക്കറികൾ ഉൾപ്പെടുന്ന കിറ്റുകളാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വീടുകളിലെത്തിച്ചു നൽകിയത്. വിശന്നുവലയുന്നവർക്ക് പൊതിച്ചോറു നൽകുന്ന പരിപാടിയും യൂത്ത് കോൺഗ്രസ്സ് നേതൃതത്തിൽ നടക്കുന്നുണ്ട്. ഭക്ഷണം മരുന്നുകൾ ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

publive-image

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് വി.സി, ജില്ലാ ജന.സെക്രട്ടറി ബിലാൽ സമദ്, മണ്ഡലം പ്രസിഡന്റ് ഷിനോ ഗോപിനാഥ്, അനസ് ജിമ്മി, അഖിൽ രാജൻ എന്നിവർ നേതൃത്തം നൽകി.

lockdown thodupuzha
Advertisment