Advertisment

ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

New Update

തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്.

publive-image

ലോക്ക് ഡൗണിനെത്തുടര്‍ന്ന്‌ അഭിജിത്ത് വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. തിരുവല്ലം പൊലീസ് കേസെടുത്തു.

lockdown trivandrum death
Advertisment