Advertisment

ലോക് ഡൗണ്‍ ; അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് ഇപ്പോള്‍ മടക്കി അയക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

New Update

കൊച്ചി: കൊവിഡുമായി ബനധപ്പെട്ട് ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് ഇപ്പോള്‍ മടക്കി അയക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.എറണാകുളത്ത് നടന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ ഏറ്റവും അധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് എറണാകുളം ജില്ല.ഇവിടുത്തെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം,ചികില്‍സ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്.പോലിസ് നീരീക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Advertisment

publive-image

അതിഥി തൊഴിലാളികള്‍ ആവശ്യപെടുന്നത് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നാണ്. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം സൗകര്യമൊരുക്കാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ലംഘിക്കാന്‍ അനുവദിക്കില്ല.പോലിസ് റൂട്ട് മാര്‍ച്ച് നടത്തും. അതിഥി തൊഴിലാളികള്‍ക്കു മാത്രമായി പ്രത്യേകം കിച്ചന്‍ ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ ചപ്പാത്തി ഉണ്ടാക്കുന്നതിനായി അവര്‍ക്കായി പ്രത്യേകം മെഷീന്‍ വരുത്തിയിട്ടുണ്ട്.

അവര്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ക്ക് തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്.അതല്ലാതെ കമ്മ്യൂണിറ്റി കിച്ചന്‍ വഴിയും ഭക്ഷണം നല്‍കുന്നുണ്ട്.അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ അവര്‍ക്ക് തൊഴില്‍നല്‍കിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

കൊവിഡ് കാലം കഴിഞ്ഞാല്‍ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി നല്‍കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.45,855 അതിഥി തൊഴിലാളികള്‍ ഇവിടെ ഉണ്ടെന്നാണ് ലേബര്‍ ഡിപാര്‍ടമെന്റ് നല്‍കിയിരിക്കുന്ന വിവരം.ഇതൂ കൂടാതെ കോണ്‍ട്രാക്റ്റര്‍മാരുമായി ബന്ധപ്പെടാത്ത 8,000 പേര്‍കൂടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

lockdown vs sunilkumar response
Advertisment