Advertisment

ലോക്ക് ഡൌൺ കാലത്ത് പെരുനാൾ ആഘോഷിക്കുവാൻ കഴിത്താവര്‍ക്ക് റമദാൻ റിലീഫ് കിറ്റുമായി വിശ്വാസ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പറക്കുന്നം നരികുത്തി പ്രദേശത്തെ പാവപെട്ട കുടുംബങ്ങൾ ലോക്ക് ഡൌൺ കാലത്ത് പെരുനാൾ ആഘോഷിക്കുവാൻ പോലും പറ്റാതെ ദുരിതം അനുഭവിക്കുന്നതായി ശ്രദ്ധയിൽ പെട്ട വിശ്വാസ് റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ജാകർത്തയിലെ പ്രവാസി മലയാളി ആയ ഷാഹുൽ ഹമീദിന്റെ സഹകരണ ത്തോടെയാണ് റമദാൻ കാലത്ത് അൻപതോളം കുടുംബങ്ങളെ സഹായിച്ചത്.

Advertisment

publive-image

വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്ന്റെ അധ്യക്ഷതയിൽ ലോക്ക് ഡൌൺ ചട്ടങ്ങൾ പൂർണമായും പാലിച്ചു ചേർന്ന യോഗത്തിൽ വിശ്വാസ് ഖജാൻജിയും റോട്ടറി മുൻ ഡിസ്ട്രിക് ഗവർണ്ണറും ആയ ബി. ജയരാജൻ റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

അഡ്വ. ആർ. ദേവികൃപ, പി. സോംനാഥ്, കേരള മുസ്ലിം കോൺഫറൻസ് ജനറൽ കൺവീനർ എ. കെ. സുൽത്താൻ, പി. കെ. ഹംസ, മുഹമ്മദ്‌ ഹനീഫ എന്നിവർ സംസാരിച്ചു.

lockdown
Advertisment