Advertisment

ലോക്ക്ഡൗണിന് ശേഷം തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനവുമായി ബംഗാള്‍ സര്‍ക്കാര്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച്

ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു . ആറ് മാസത്തെ അടച്ചിടലിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കുന്നത്. തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍. അതേസമയം, ലോക്ക്ഡൗണിന് വിവിധഘട്ടങ്ങളായി ഇളവ് നല്‍കുകയാണെങ്കിലും തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം ഇതുവരെ അനുമതി

നല്‍കിയിട്ടില്ല.

Advertisment

publive-image

അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തിയേറ്ററുകള്‍ തുറക്കും. നാടകം, സംഗീത

പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര്‍ അടങ്ങുന്നതാവും

ഓരോ കൂട്ടായ്മകളും.

രാജ്യത്ത് തന്നെ തിയേറ്റര്‍ തുറക്കുന്ന ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരും. മമത ബാനര്‍ജി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

lockdown
Advertisment