Advertisment

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: 2020 ലോക്ക്ഡൗൺ കാലഘട്ടത്തിൽഎലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ലോക്ക്ഡൗണിൽ കനിവും കരുതലും എന്ന പുസ്തകത്തിന് കേരള സംസ്ഥാന ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം.

Advertisment

publive-image

ലോക്ക്ഡൗൺ സമയത്ത്‌ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വില്ലേജ്, പോലീസ്, അഗ്നിരക്ഷാസേനാ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെയെല്ലാം അവസരോചിതമായ ഇടപെടൽ ഏറ്റവും മികച്ച രീതിയിൽ ലോക്ക്ഡൗൺ കാലഘട്ടം മാറ്റാൻ കഴിഞ്ഞിരുന്നു. വ്യക്തികളും സംഘടനകളും അകമഴിഞ്ഞ സഹായിക്കുക വഴി പരാധിക്കിടയില്ലാതെ സമൂഹ അടുക്കള പ്രവർത്തനം നടത്തുകയുണ്ടായി. അവസാനം മിച്ചം വന്ന നൂറുകണക്കിന് കിലോ അരിയും പലവ്യഞ്ജനങ്ങളും അഗതി കുടുംബങ്ങൾക്ക് നൽകിയതും എലപ്പുള്ളി ജില്ലക്ക് മാതൃക എന്ന് മാധ്യമങ്ങൾ പറയുകയുണ്ടായി.

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ച പഞ്ചായത്ത് സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ് ആണ് പുസ്തകം തയ്യാറാക്കിയത്. എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് സാക്ഷരതാ മിഷനു വേണ്ടി തയ്യാറാക്കിയ പുസ്തകം കെ. ഡി. പ്രസേനൻ എം. എൽ. എ. 2020 നവംബർ 6 ന് പ്രകാശനം ചെയ്തിരുന്നു.

പുസ്തകം കേരള സംസ്ഥാന ചരിത്ര ഗവേഷണ കൗൺസിൽ ലൈബ്രറിയുടെ ഗവേഷണ വിഭവ കേന്ദ്രത്തിൽ 13137 നമ്പറായി പൊതു വിഭാഗത്തിൽ പഠന ഗവേഷണ പരിശോധനക്ക് ലഭ്യമാകും.

lockdown
Advertisment