Advertisment

ലോക്ഡൗണ്‍ സമയത്ത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്തു: വാങ്ങിയ മാംസം തട്ടിയെറിഞ്ഞും ത്രാസ് ദൂരെയെറിഞ്ഞും എസ്.ഐയുടെ പരാക്രമം

New Update

publive-image

Advertisment

മലപ്പുറം: ലോക്ഡൗണ്‍ സമയത്ത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്തും വാങ്ങിയ മാംസം തട്ടിയെറിഞ്ഞും ത്രാസ് ദൂരെയെറിഞ്ഞും എസ്.ഐയുടെ പരാക്രമം.

സ്ഥലം എവിടെയെന്ന് വ്യക്തമല്ലെങ്കിലും തിരൂരങ്ങാടിയിലാണെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തതായും ഷര്‍ട്ട് വലിച്ചുകീറിയതായുമാണ് വീഡിയോ എടുത്തയാള്‍ ഇതില്‍ ആരോപിക്കുന്നത്.

ഹെല്‍മ‌റ്റില്ലാത്തതിന്റെ പേരില്‍ താക്കോല്‍ ഊരിയെടുത്തെന്നും ഫൈന്‍ അടയ്‌ക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടിയെന്നുമാണ് എസ്.ഐക്കെതിരായ ആരോപണം.

Advertisment