Advertisment

രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം ഉത്തര്‍പ്രദേശിലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

New Update

ദില്ലി: രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം ഉത്തര്‍പ്രദേശിലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 17 ജില്ലകളില്‍ ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു.

Advertisment

publive-image

ആഗ്ര, അലിഗഢ്, ബുലന്ദ്ഷഹര്‍, കാണ്‍പുര്‍, മഥുര ജില്ലികളില്‍ വെട്ടുകിളി ആക്രമമമുണ്ടായതായി അധികൃതര്‍ അറിയിച്ചു. വെട്ടുകിളികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിനെ അലട്ടുന്നത്. മൂന്ന് കിലോമീറ്റര്‍ വരെ നീളത്തില്‍ കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിക്കും.

വെട്ടുകിളികളെ ചെറുക്കാന്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് സംഘം ഉത്തര്‍പ്രദേശിലെത്തിയിട്ടുണ്ട്. ആഗ്രയില്‍ ഇവയുടെ ആക്രമണം ചെറുക്കുന്നതിനായി പ്രത്യേക ട്രാക്ടറുകള്‍ സജ്ജമാക്കി. മതിയായ രാസവസ്തുക്കള്‍ കരുതിവെക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍നിന്നാണ് രാജസ്ഥാനിലേക്ക് വെട്ടുകിളികള്‍ എത്തിയത്. ഏപ്രിലിലായിരുന്നു രാജസ്ഥാനില്‍ വെട്ടുകിളി ആക്രമണമുണ്ടായത്. പിന്നീട് മധ്യപ്രദേശിലേക്കും വെട്ടുകിളികള്‍ എത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ രീതിയിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.

Advertisment