സമാധാനപരമായും സംഘര്‍ഷ രഹിതമായും വോട്ടിങ് പൂര്‍ത്തിയാക്കി: സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 24, 2019

തിരുവനന്തപുരം: സമാധാനപരമായും സംഘര്‍ഷ രഹിതമായും വോട്ടിങ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച പൊലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങളിലെ ജവാന്മാര്‍ക്കും സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

സംഘര്‍ഷരഹിതവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×