Advertisment

മലപ്പുറം സീറ്റിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ മത്സരിക്കാൻ സാധ്യത; ചർച്ചകൾ പുരോഗമിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : ലോകസഭ ഇലക്ഷനിൽ മലപ്പുറത്ത്‌ കുറ്റിപ്പുറം ആവർത്തിക്കാൻ എൽ ഡി എഫ് ജലീലിനെ രംഗത്തിറക്കാൻ സാധ്യത. മുത്തലാഖ് വിഷയത്തിൽ ലീഗ് എം പി പി കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനവും പാർലിമെന്റിൽ പങ്കെടുക്കാതിരുന്നതും മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ജലീലിനെ നിറുത്തിയാൽ ഗുണം ചെയ്യുമെന്ന എൽഡിഎഫ് മലപ്പുറം കമ്മിറ്റിയുടെ കണക്കുകൂട്ടലുകൾ ചർച്ചക്ക് വെച്ചതിനടിസ്ഥാനത്തിലാണ് കുറ്റിപ്പുറം ആവർത്തിക്കാൻ മന്ത്രി കൂടിയായ ജലീലിന് നറുക്ക് വീണത്.

Advertisment

മാത്രമല്ല, നിലവിൽ ബന്ധു നിയമന വിവാദത്തിൽപെട്ട ജലീലിന് ഈ തെരഞ്ഞെടുപ്പിലൂടെ വിജയിക്കാനായാൽ അത് ഈ സർക്കാരിന്റെ അഴിമതി രഹിത മുന്നേറ്റത്തിന് ഗുണകരമാകുമെന്നുള്ള കണക്കുകൂട്ടൽ ആണ്.

കൂടാതെ നിയമസഭയിലെ സീനിയറായ പിടിഎ റഹീമിനെ ജലീലിന് പകരം മന്ത്രിയാക്കിയാൽ ജില്ലയിൽ ഐ എൻ എല്ലിനും അതുവഴി എൽഡിഎഫിന് കൂടുതൽ വേരുറപ്പിക്കും വിധം മുന്നേറാൻ സാധിക്കുമെന്നാണ് കഴിഞ്ഞദിവസം ജില്ലയിലെ കല്പകഞ്ചേരിയിൽ ജലീലിനെ തടഞ്ഞ ലീഗിനെതിരെ ശക്തമായ രീതിയിൽ മുന്നോട്ടു പോകണമെന്ന് മന്ത്രിയോട് നേതൃത്വം ആവശ്യപ്പെട്ടു.

എന്നാണ് വിവരം ജലീലിനെ ഉപയോഗിച്ച് മുസ്ലിം ലീഗുകാരുമായി പ്രകോപനം ഉണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു പരമാവധി ലീഗ് വിരുദ്ധരെ ഒരുമിപ്പിക്കും വഴി ജനപങ്കാളിത്തം ലീഗിനെതിരെ കൂട്ടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ

Advertisment