Advertisment

സംസ്ഥാനത്ത് 77.67% പോളിങ് രേഖപ്പെടുത്തി.....മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്...പല ബൂത്തുകളിലും വോട്ടിങ് തീര്‍ന്നത് രാത്രി പത്തരയോടെ

New Update

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരാട്ടച്ചൂട് വോട്ടെടുപ്പിലും. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്- 77.67 ശതമാനം. 2014-ൽ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ൽ 73.37 ശതമാനവും.

Advertisment

രാവിലെ ഏഴുമണിമുതൽ പോളിങ് ബൂത്തുകളിൽ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂർത്തിയാകാൻ വൈകിയതിനാൽ അന്തിമ കണക്കുകൾ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.

publive-image

വടകരയിലെ ചില ബൂത്തുകളില്‍ രാത്രി പത്തരവരെ വോട്ടിങ് നീണ്ടു. പത്തനംതിട്ടയിലും രാത്രിയിലേക്ക് വോട്ടിങ് നീണ്ടു. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളില്‍ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോര്‍ഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന് കണക്കെടുപ്പിന്റെ ദിവസങ്ങളാണ്. അനൗദ്യോഗിക കണക്കെടുപ്പില്‍ രണ്ട് മുന്നണികളും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു.

പാലക്കാട് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വലിയ പ്രതീക്ഷയില്ലാത്തത്. ബാക്കിയില്ലായിടത്തും ഇടതും വലതും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബിജെപിയും പ്രതീക്ഷയില്‍. ഇങ്ങനെ മൂന്നു കൂട്ടരും പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്ന വോട്ടെടുപ്പാണ് കടന്നു പോയത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 70 കടന്നു. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്- 77.68ശതമാനം. ഇന്ന് രാവിലെ 7 മണിക്കുള്ള കണക്കാണിത്. 2014-ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37 ശതമാനവും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മുപ്പത് ദിവസം കാത്തിരിക്കണം. മെയ്‌ 23-നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ:(ബ്രാക്കറ്റില്‍ 2014ലെ വോട്ട്)

കാസര്‍കോട്: 80.57%(78.49)

കണ്ണൂര്‍-83.05%(81.33)

വടകര: 82.48%(81.24)

വയനാട്: 80.31%(73.29)

കോഴിക്കോട്: 81.47%(79.81)

മലപ്പുറം: 75.43%(71.21)

പൊന്നാനി: 74.96%(73.84)

പാലക്കാട്: 77.67%(75.42)

ആലത്തൂര്‍: 80.33%(76.41)

തൃശൂര്‍: 77.86%(72.17)

ചാലക്കുടി: 80.44% (76.92)

എറണാകുളം: 77.54%(73.58)

ഇടുക്കി: 76.26%(70.76)

കോട്ടയം: 75.29%(71.7)

ആലപ്പുഴ: 80.09%(78.86)

മാവേലിക്കര: 74.09%(71.36)

പത്തനംതിട്ട: 74.19%(66.02)

കൊല്ലം: 74.36%(72.09)

ആറ്റിങ്ങല്‍: 74.23%(68.71)

തിരുവനന്തപുരം:73.45%(68.69)

രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ. ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ല്‍നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02-ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17-ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29-ല്‍ നിന്ന് 80.31 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. രാഹുല്‍ ഗാന്ധിയുടെ മത്സരമാണ് വയനാട്ടിലെ പോളിംഗിനെ സ്വാധീനിച്ചത്. വലിയ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നതിന്റെ സൂചനയാണ് ഇത്.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരാണ് മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലും 1989-ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.

 

Advertisment