Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ചേക്കുമെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍ ; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ചേക്കുമെന്ന് സൂചന. തൃശൂര്‍ മണ്ഡലം കണ്ണന്താനത്തിന് സുരക്ഷിതവും യോജിച്ചതുമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Advertisment

publive-image

എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ തൃശൂര്‍ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നാണ് സൂചന. ആദ്യം പത്തനംതിട്ടയിലെ സീറ്റായിരുന്നു കണ്ണന്താനത്തിന് വേണ്ടി നോക്കി വെച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ-സാമുദായിക സാഹചര്യം കണ്ണന്താനത്തിന് അനുകൂലമല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. യു.ഡി.എഫിന്റെ സിറ്റിംഗ് എം.പി തന്നെ അവിടെ മത്സരിക്കുന്ന സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.

ഇതിന് മുന്‍പ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂരില്‍ നിര്‍ത്താനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. എന്നാല്‍ കണ്ണന്താനത്തിനെ തൃശൂരില്‍ ഉറപ്പിച്ചാല്‍ സുരേന്ദ്രന് മറ്റൊരു മികച്ച മണ്ഡലം നല്‍കാനാണ് തീരുമാനം.

Advertisment