Advertisment

ലോനപ്പന്റെ മാമ്മോദീസയുടെ അടിപൊളി ട്രെയ്‌ലർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.  ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.

https://www.facebook.com/FahadhFaasil/videos/607416056383910/

ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം.ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു മാള ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങിയവരുമുണ്ട്.

 

Advertisment