Advertisment

ലൂസിഫറിന്‍റെ രഹസ്യങ്ങള്‍ പുറത്തുവിട്ട്‌ പൃഥ്വിരാജും മോഹന്‍ലാലും വീഡിയോ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം.

ലൂസിഫറിന്റെ പുതിയ വിശേഷം പുറത്തുവിട്ട് മോഹന്‍ലാലും ആരാധകരുടെ ആകാംഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജും മുരളി ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂര്‍ണ്ണരൂപം മോഹന്‍ലാലിന് കൈമാറി. വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.

ഇത്രയും നാള്‍ താനും മുരളി ഗോപിയും മനസ്സില്‍ കൊണ്ടു നടന്ന ചിത്രത്തിന്റെ തിരക്കഥ മോഹന്‍ലാലിനെ വായിച്ച് കേള്‍പ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറും ഒപ്പമുണ്ടായിരുന്നു.

https://www.facebook.com/ActorMohanlal/videos/1666132356775787/

malayala cinema
Advertisment