Advertisment

മരണക്കുഴികള്‍ ;ദേശീയപാതയില്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു

New Update

കയ്പമംഗലം: ദേശീയപാതയില്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു. ദേശിയപാത 66 പെരിഞ്ഞനം സെന്ററിന് തെക്ക് ഭാഗത്താണ് മത്സ്യം കയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വൈപ്പിന്‍ ഞാറയ്ക്കല്‍ സ്വദേശി കോനാത്ത് വീട്ടില്‍ സുനില്‍കുമാറിനാണ് പരിക്കേറ്റത്.

Advertisment

publive-image

ഇയാളെ ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന മത്സ്യം റോഡില്‍ ചിതറിയതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

മതിലകം പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനവും മത്സ്യവും റോഡില്‍ നിന്നും മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.

Advertisment