Advertisment

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തക്കാളിയുമായി വന്ന ലോറി ഇടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം; സംഭവം അങ്കമാലിയില്‍ ഇന്ന് പുലര്‍ച്ചെ

New Update

അങ്കമാലി : എംസി റോഡിൽ കിടങ്ങൂർ കവലക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ പച്ചക്കറി കയറ്റി വന്ന ലോറി ഇടിച്ച് ക്ലീനർ പാലക്കാട് ആലത്തൂർ കാവശേരി മണക്കാട് ആർ. രൺദീപ് രാജ് (34) മരിച്ചു. പുലർച്ചെ 1.15 നായിരുന്നു അപകടം.

Advertisment

publive-image

മൈസൂറിൽ നിന്ന് മൂവാറ്റുപുഴക്ക് തക്കാളിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കേടായതിനെ തുടർന്നു പാതയോരത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിൽ മൂവാറ്റുപുഴക്ക് തക്കാളിയുമായി വന്ന ലോറി ഇടിക്കുകയായിരുന്നു.

തക്കാളി കയറ്റി വന്ന ലോറിയിൽ ഉറങ്ങുകയായിരുന്നു രൺദീപ്. വാഹനത്തിൽ കുടുങ്ങിപ്പോയ ഇയാളെ ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് പുറത്തെടുക്കാനായത്.

accident death lorry accident
Advertisment