Advertisment

കുവൈറ്റില്‍ ദുരിതം വിതച്ച് പെയ്ത മഴ നഷ്ടമാക്കിയത് 300 മില്യന്‍ കെഡി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ദുരിതം വിതച്ച് പെയ്ത മഴയില്‍ രാജ്യത്തിന് ഏകദേശം 300 മില്യന്‍ കെഡിയുടെ നഷ്ടമുണ്ടായെന്ന് നിഗമനം .രാജ്യത്തെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സാമ്പത്തിക വിദഗ്ധരുടെയും എഞ്ചിനീയര്‍മാരുടെയും , ഇന്‍ഷുറന്‍സ് പ്രതിനിധികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഴക്കെടുതിയില്‍ രാജ്യത്തിനുണ്ടായ ഏകദേശ നഷ്ടം കണക്കാക്കിയത്.

Advertisment

publive-image

ഏകദേശം 300 മില്യന്‍ കെഡിയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട് . നിലവിലെ സാഹചര്യം മോശമായാല്‍ വരും ദിവസങ്ങളില്‍ നാശനഷ്ട നിരക്ക് വര്‍ധിക്കുമെന്നാണ് സൂചന .

അടിസ്ഥാന സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍, സ്വകാര്യ സ്വത്തുക്കള്‍ എന്നിവയിലുണ്ടായ നഷ്ടവും, പരോക്ഷമായ നഷ്ടങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വീടുകളുടം സ്വത്തുക്കളും നഷ്ടമായവര്‍ക്കുള്ള അര്‍ഹമായ നഷ്പരിഹാരം നല്‍കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

kuwait kuwait latest
Advertisment