Advertisment

ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല ,എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു ; ‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും ; മൂന്നക്ക ലോട്ടറി ഭ്രമം കാരണം കടക്കെണിയിലായ യുവാവ് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ മരണമൊഴി ഇങ്ങനെ ..

New Update

ചെന്നൈ : മൂന്നക്ക ലോട്ടറി ഭ്രമം കാരണം കടക്കെണിയിലായ യുവാവ് മൂന്നു മക്കളുമുൾപ്പെട്ട കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുഹൃത്തുക്കൾയച്ചു കൊടുത്ത മരണമൊഴിയാണിത്.

Advertisment

വ്യാഴാഴ്ച രാത്രിയാണ് അരുൺ മരണമൊഴി വിഡിയോയിൽ പകർത്തി സുഹൃത്തുക്കൾക്കു അയച്ചുകൊടുത്തത്. മൂന്നു മക്കളും വിഷം കഴിച്ചു മയങ്ങിക്കിടക്കുന്നതു വിഡിയോയിൽ കാണാം. കടക്കെണി കാരണം മക്കൾക്കു വിഷം നൽകിയെന്നും താനും ഭാര്യയും മരിക്കാൻ പോകുകയാണെന്നും വിഡിയോയിൽ പറയുന്നു.

publive-image

‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’.

വില്ലുപുരം സിത്തരിക്കര ഗ്രാമത്തിലെ സ്വർണപ്പണിക്കാരനായ എം.അരുൺ (33), ഭാര്യ ശിവകാമി ( 33), മക്കളായ പ്രിയദർശിനി ( 4), യുവശ്രീ ( 3), ഭാരതി (മൂന്നു മാസം) എന്നിവരാണു മരിച്ചത്. മൂന്നക്ക ലോട്ടറി ഭ്രമം കാരണമുണ്ടായ കടക്കെണിയാണു മരണത്തിനു കാരണമെന്നു അരുൺ വിഡിയോയിൽ പറയുന്നു. എല്ലാ വിധ ലോട്ടറികൾക്കും നിരോധനമുള്ള സംസ്ഥാനമാണു തമിഴ്നാട്.

മടിയിൽ വീണു കിടക്കുന്ന മൂത്ത മകൾ പ്രിയദർശിനിയുടെ മുഖത്തേക്കു നോക്കി കരയുന്ന ഭാര്യ ശിവകാമിയേയും കാണാം. മൂന്നക്ക ലോട്ടറിയാണു തന്നെ നശിപ്പിച്ചതെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും അരുൺ പറയുന്നു. സുഹൃത്തുക്കൾക്കും ഗോൾഡ് സ്മിത്ത് അസോസിയേഷനുമാണ് അരുൺ വീഡിയോ അയച്ചു നൽകിയത്.

വിഡിയോ ലഭിച്ചയുടൻ സുഹൃത്തുക്കൾ അരുണിന്റെ വീട്ടിൽ കുതിച്ചെത്തി.വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തകർത്തു അകത്തു കയറിയപ്പോൾ അഞ്ചു പേരും മയങ്ങിക്കിടക്കുന്നതാണു കണ്ടത്. ഉടൻ മുണ്ടിയാപ്പക്കത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Advertisment