Advertisment

ലോട്ടറി വാങ്ങി പണം നൽകിയാൽ ബാക്കി തരുന്നത് മാസ്ക്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ലോട്ടറി ടിക്കറ്റ് വാങ്ങി പണം നൽകിയാൽ ബാക്കി തരുന്ന പണം മസ്ക് നൽകി അഡ്ജസ്റ്റ് ചെയ്യൂന്നു' പാലക്കാട് കലക്ട്രേറ്റ് പരിസരത്ത് ലോട്ടറി വിൽപന നടത്തുന്നവരാണ് ഇത്തരത്തിൽ മാസ്ക് വിൽപന നടത്തുന്നത്.

Advertisment

കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ ബാക്കി വരുന്ന ഒരു രൂപം രണ്ടു രൂപക്കും - മിഠായി നൽക്കും. ബസ്സ് കണ്ടക്ടർമാർ ബാക്കി നൽകാറില്ല. എന്നാൽ കഴിഞ്ഞ ദിവസം (10-ാം തിയതി ) കലക്ട്രേറ്റിൽ എത്തിയ പത്രപ്രവർത്തകൻ ലോട്ടറി വിൽക്കുന്ന സ്ത്രീയിൽ നിന്നും സ്ത്രീശക്തി ലോട്ടറിയെടുത്തു.40 രൂപ വിലയുള്ള ടിക്കറ്റിന് 100 രൂപ നൽകി.

ബാക്കി 60 രൂപ നൽകേണ്ടതിന് 50 രൂപയും 10 രൂപയുടെ മാസ്ക്കൂ മാണ് നൽകിയത്. എന്നാൽ വീട്ടിൽ ചെന്ന് ടിക്കറ്റ് നോക്കിയപ്പോൾ 7-ാം തിയതിനറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റാണ് പത്താം തിയതി വിറ്റ തെന്ന് പത്രപ്രവർത്തകന് മനസ്സിലായി.

പരാതി നൽകാൻ അദ്ദേഹം തയ്യാറായില്ല. എങ്കിലും ഇത്തരം ടിക്കറ്റ് വാങ്ങുമ്പോൾ തിയതിനോക്കണമെന്നും അദ്ദേഹം ജനങ്ങളോട് ഓർമ്മപ്പെടുത്തി.

ഇത്തരത്തിലുള്ള തട്ടിപ്പു നടത്തുന്ന ലോട്ടറി വിൽപ്പനക്കാർക്കെതിരെ നടപടിയെടുക്കാൻ ലോട്ടറി വകുപ്പ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

lottery
Advertisment