Advertisment

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ചൈനീസ് തായ്‌പേയ് താരത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചു

New Update

ടോക്യോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. 69 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് സെമി ഉറപ്പിച്ചതോടെയാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം മെഡല്‍ വരുന്നത്. ചൈനീസ് തായ്‌പേയ് താരത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചു.

Advertisment

publive-image

4-1നാണ് ലവ്‌ലിനയുടെ ജയം. അസാമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ  ലവ്‌ലിന. ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലവ്‌ലിന.

രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലവ്‌ലിന വെങ്കലം നേടിയിരുന്നു. ഒളിംപിക്‌സ് ബോക്‌സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് ഇത്. 2008ല്‍ വിജേന്ദറും 2012ല്‍ മേരി കോമും വെങ്കലം നേടിയിരുന്നു.

tokyo games 2020
Advertisment