Advertisment

മധുരിക്കും ലവ്‌ലോലിക്ക കൃഷി

author-image
സത്യം ഡെസ്ക്
New Update

ഫ്‌ളക്കോര്‍ഷിയ ഇനേര്‍മിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ലവ്‌ലോലിക്ക എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറിയ വൃക്ഷമാണ്. ശരിയായ പേര് ലവി-ലവി എന്നാണ്. കാല്‍സ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയ പഴമാണ് ലവ്‌ലോലിക്ക. പുളിപ്പും മധുരവും ചവര്‍പ്പുമുണ്ട് ലവ്‌ലോലിക്കയ്ക്ക്. അച്ചാര്‍, ജ്യൂസ്, ജാം, സിറപ്പ്, ജെല്ലി എന്നിവ ലവ്‌ലോലിക്ക ഉപയോഗിച്ച് ഉണ്ടാക്കാം.

Advertisment

publive-image

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ലൗലോലിക്ക കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത് പാകി മുളപ്പിച്ചും പതിവെച്ചും തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. പ്ലാസ്റ്റിക് കൂടില്‍ പോര്‍ട്ടിംഗ് മിശ്രിതം നിറച്ച് അതില്‍ വിളഞ്ഞ പഴത്തില്‍ നിന്നും കുരു എടുത്ത് പാകുക. നല്ല ശിഖരങ്ങളിലെ കമ്പുകളില്‍ പതി വെക്കുക.

പതിവെച്ച ഭാഗത്ത് വേരുകള്‍ നല്ലതു പോലെ വന്നു കഴിയുമ്പോള്‍ കമ്പ് ഇളക്കം തട്ടാതെ പോര്‍ട്ടിംഗ് മിശ്രിതം നിറച്ച പ്ലാസ്റ്റിക് കൂടില്‍ മുറിച്ച് എടുത്തുവെക്കണം. ഏഴ്-എട്ട് ഇലകള്‍ വന്നുകഴിഞ്ഞാല്‍ തൈകള്‍ കൃഷി സ്ഥലത്തേക്ക് മാറ്റി നടാം. രണ്ടടി സമചതുരത്തില്‍ കുഴി എടുത്ത് ചാണകപൊടിയോ ജൈവവളമോ ഇട്ട് കുഴി മൂടി അതിലേക്ക് വേണം തൈ നടാന്‍.

ലവ്‌ലോലിക്കയുടെ പഴങ്ങളും ഇലകളും നാട്ടുചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. വയറിളക്കത്തിനും, നീര്‍ക്കെട്ടിനും പല്ലുവേദനയ്ക്കും ഉപയോഗിക്കുന്നു. ഇതിലെ തൊലി ചില ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

loveloly fruit loveloly fruit farming
Advertisment