Advertisment

ഒളിച്ചോടി വനത്തിനുള്ളിൽ മാങ്ങയും തേങ്ങയും ഭക്ഷിച്ചും മരച്ചുവട്ടില്‍ ഉറങ്ങിയും 23 ദിവസം കഴിഞ്ഞ കമിതാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. 21 കാരനായ കാമുകന്‍ പീഡന - മോഷണകേസുകളില്‍ സ്ഥിരം പ്രതി. സംഭവം അറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ഇല്ലെന്ന് വീട്ടുകാര്‍ ? ഇടുക്കിയില്‍ നിന്നും ഒരപൂര്‍വ്വ ഒളിച്ചോട്ട കഥ !!

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി  ∙ വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവും പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയും പൊലീസ് പിടിയിലായി. പീഡന - മോഷണകേസുകളില്‍ സ്ഥിരം പ്രതിയായ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെയും (21) കുമളി സ്വദേശിനിയായ പെണ്‍കുട്ടിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

വനത്തിനുള്ളില്‍ കമിതാക്കള്‍ 23 ദിവസം മാങ്ങയും തേങ്ങയും ഭക്ഷിച്ചും മരച്ചുവട്ടില്‍ ഉറങ്ങിയും കഴിഞ്ഞുവരുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെങ്കിലും സംഭവം അറിഞ്ഞതോടെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല . അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

publive-image

കുമളിയിലെത്തിയ അപ്പു കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെയുംമായി കടന്നുകളയുകയായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു . വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ഏറ്റെടുക്കാൻ വീട്ടുകാര്‍ തയാറാകാത്തതിനാല്‍ ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി.

എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ഇന്നലെ പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു. അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും.

പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടി.

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.

മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

latest
Advertisment