Advertisment

വിവാഹത്തിനു വീട്ടുകാര്‍ സമ്മതിച്ചില്ല: രഹസ്യമായി വിവാഹിതരായ ശേഷം കൗമാരക്കാരായ കമിതാക്കള്‍ ചെയ്തത്

New Update

ഡല്‍ഹി : വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നു കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. വിരേന്ദ്രവര്‍മ്മ(19), രഞ്ജന(18) എന്നിവരാണു വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത്ത്. ഉത്തര്‍പ്രദേശിലെ സീതപൂരിലെ മെഹമൂദാബാദിലാണു സംഭവം.

publive-image

ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവീട്ടുകാരും ഇവരുടെ പ്രണയത്തെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നു കമിതാക്കള്‍ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. മെയ് 23 ന് വീടുവിട്ട് ഇറങ്ങിയ ഇരുവരും മെയ് 26ന് ട്രെയിനിനു മുന്നില്‍ ചാടിജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Advertisment