Advertisment

ഇരുട്ടടിയായി പാചകവാതക വില വര്‍ധനവ് ! സിലണ്ടറൊന്നിന് ഇന്നു കൂടിയത് 25 രൂപ ! സിലണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ നല്‍കേണ്ടത് 870 രൂപയിലേറെ. ഇന്ധനവിലയും പൊള്ളുന്നു. പെട്രോള്‍ വില 100 ലെത്താന്‍ ഇനി അധിക ദിവസമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കാലത്തും എല്ലാവരും നിശബ്ദര്‍ ! വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് സാധാരണക്കാര്‍

New Update

publive-image

Advertisment

കൊച്ചി: സാധാരണക്കാര്‍ക്കു കടുത്ത പ്രഹരമേകി പാചകവാതകത്തിന്റെ വിലയില്‍ 25 രൂപയുടെ കൂടി വര്‍ധന. നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടുന്നത്. ഇതോടെ ഒരു മാസത്തിനിടെ 125 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിലുണ്ടായത്.

വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1614 രൂപയായി. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഇനി 819 രൂപ കൊടുക്കണം. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ വില നിലവില്‍വന്നു. എല്ലാ മാസവും തുടക്കത്തിലാണ് എല്‍പിജിയുടെ വില പുതുക്കുന്നത്.

കേരളത്തില്‍ വില 826 കടന്നു. ഇതിന്റെ അധിക ചാര്‍ജ് അടക്കം 870 രൂപവരെ പലയിടത്തും ആകാനാണ് സാധ്യത. ഇതോടെ കുടുംബ ബജറ്റും താളംതെറ്റും.

2020 ഡിസംബറില്‍ രണ്ടു തവണയായി 50 രൂപ കൂട്ടിയപ്പോള്‍ സിലിണ്ടറിന് 694 രൂപയായിരുന്നു. ജനുവരിയില്‍ പാചകവാതകത്തിനു വിലവര്‍ധനയുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരിയില്‍ മാത്രം 100രൂപയിലേറെ കൂടി. ഇതോടെ മൂന്നു മാസത്തിനിടെ 225 രൂപയാണ് വര്‍ധിച്ചത്.

നേരത്തെ ഇതിന്റെ സബ്‌സിഡി തുക ബാങ്കില്‍ വന്നിരുന്നു. എന്നാല്‍ 2019ന് ശേഷം ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി തുക ബാങ്കില്‍ വരുന്നതുമില്ല. ഈ ഇനത്തിലും വലിയ കൊള്ളയാണ് നടക്കുന്നത്.

അതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ കുതിക്കുകയാണ്. മുംബൈയില്‍ പെട്രോളിനു ലീറ്ററിന് 97.57 രൂപയും ഡീസലിനു 88.60 രൂപയുമാണ്. ഇതോടെ വിലക്കയറ്റവും രൂക്ഷമാകുമെന്ന് ഉറപ്പാണ്.

അതേസമയം തെരഞ്ഞെടുപ്പ് കാലത്തും ഈ കൊള്ളയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടയ്ക്കുകയാണ്. എന്തുകൊണ്ടാണ് ഇവര്‍ നിശബ്ദമാകുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

kochi news cylinder price hike
Advertisment