Advertisment

കുവൈറ്റില്‍ കൊറോണയ്‌ക്കെതിരെയുള്ള ആരോഗ്യ സമിതിയെ നയിക്കാന്‍ വിരമിച്ച ലപ്.ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി വരുന്നു

New Update

കുവൈറ്റ്: കുവൈറ്റില്‍ കൊറോണയ്‌ക്കെതിരെയുള്ള ആരോഗ്യ സമിതിയെ നയിക്കാന്‍ വിരമിച്ച ലപ്.ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി വരുന്നു. ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും കൊറോണയ്‌ക്കെതിരെ പോരാടുന്നതിനുമുള്ള സമിതിയെ നയിക്കാന്‍ ലഫ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലിയെ ചുമതലപ്പെടുത്താനാണ് കുവൈറ്റ് നമത്രിസഭ തീരുമാനമെടുത്തത്.

Advertisment

publive-image

മാസ്‌ക് ധരിക്കാത്തതുള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ

ചുമത്തുന്നതുള്‍പ്പെടെയുള്ള കരട് നിയമം കൗണ്‍സിലിന്റെ പരിഗണനയിലാണ്.

കുവൈറ്റിലെ മുന്‍ ട്രാഫിക് മേധാവിയായിരുന്നു ലഫ്.ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി. കുവൈറ്റിലെ മലയാളികള്‍ക്കിടയില്‍ കുവൈറ്റിലെ ഋഷിരാജ് സിംഗ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കര്‍ശനമായി മുഖം നോക്കാതെ നിയമം നടപ്പിലാക്കുന്നതു മൂലമാണ് ഇദ്ദേഹത്തിന് കുവൈറ്റിലെ ഋഷിരാജ് സിംഗ് എന്ന വിളിപ്പേര് ലഭിച്ചത്.

kuwait kuwait latest
Advertisment