Advertisment

മലയാളസിനിമയുടെ ബോക്‌സ്ഓഫീസില്‍ ചരിത്രത്തില്‍ ഇടംനേടി മോഹന്‍ലാല്‍പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍....8 ദിവസംകൊണ്ട് 100 കോടി...നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളസിനിമയുടെ ബോക്‌സ്ഓഫീസില്‍ ചരിത്രത്തില്‍ ഇടംനേടി മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നു. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണിത്.

Advertisment

സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

publive-image

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ''ലൂസിഫര്‍'' എന്ന സിനിമ നൂറു കോടി ഗ്രോസ് കലക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കലക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് 'ലൂസിഫര്‍' നടത്തിക്കൊണ്ടിരിക്കുന്നത്.

നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ''ലൂസിഫ''റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.

എന്ന്, നിങ്ങളുടെ സ്വന്തം ടീം എല്‍.

നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍. വൈശാഖ് സംവിധാനംെചയ്ത പുലിമുരുകന്‍, നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതില്‍ രണ്ട് സിനിമകളില്‍ മോഹന്‍ലാല്‍ നായകനും ഒന്നില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.

Advertisment