Advertisment

ലൂസിഫറിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗം ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച് പൃഥ്വി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ലൂസിഫറിലെ നീക്കം ചെയ്ത ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വി. ലാലേട്ടന്റെ പിറന്നാൾ ദിനത്തിലാണ് ഈ സീൻ പുറത്തുവിട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു.

https://www.facebook.com/PrithvirajSukumaran/videos/2354190191520645/?t=2

ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് ലാലേട്ടൻ അഭിനയിച്ചത്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment