അമ്പതാം ദിനത്തില്‍ ‘ലൂസിഫര്‍’ ആമസോണ്‍ പ്രൈമില്‍

ഫിലിം ഡസ്ക്
Wednesday, May 15, 2019

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. റിലീസിന്റെ അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലും ചിത്രം എത്തും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. മെയ് 16 മുതല്‍ ചിത്രം സ്ട്രീം ചെയ്തുതുടങ്ങും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്നും ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെ വ്യക്തമാക്കി.

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

×