Advertisment

തരംഗമായി ലൂസിഫറിലെ അവസാന ക്യാരക്ടർ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ലൂസിഫറിലെ അവസാന ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ ചേക്കേറിയത് മലയാളികളുടെ ഹൃദയത്തിലാണ്. എന്നാൽ ചിത്രത്തിലെ അവസാന ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ആരാധകർക്ക് വീണ്ടും പൃഥ്വിരാജ് എന്ന സംവിധായകനോട് അടക്കാനാവാത്ത സ്നേഹവും ബഹുമാനവും കൂടി എന്നുതന്നെ പറയാം. കാരണം ചിത്രത്തിലൂടെ പറയാതെ പറഞ്ഞ മോഹൻലാലിൻറെ തന്നെ ഖുറേഷി എബ്രഹാം എന്ന ക്യാരക്റ്റർ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്.

https://www.facebook.com/ActorMohanlal/photos/a.562983553757345/2189256537796697/?type=3

Advertisment