Advertisment

പ്രേക്ഷക ഹൃദയം കീഴടക്കി ലൂസിഫറിലെ പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന ചിത്രം .അതുപോലെ ലൂസിഫറിലെ ഗാനങ്ങളും ശ്രദ്ധേയമായി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തി.മുരളി ഗോപിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകി ഉഷാ ഉതുപ്പ് ആലപിച്ച ‘എമ്പുരാനെ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment