Advertisment

ലൂസിഫർ പുതിയ കാരക്ടര്‍ പോസ്റ്റർ; ജതിന്‍ രാംദാസായ് ടൊവിനോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ലൂസിഫര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള ടോവിനോയുടെ കാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മീശയും താടിയുമൊന്നുമില്ലാതെ കലിപ്പ് നോട്ടത്തോടെയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫര്‍ എന്ന ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 22 ന് ലൂസിഫര്‍ തീയറ്ററുകളിലെത്തും.

മലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രൊമോഷന്റെ ഭാഗമായി ആഴ്മുചകള്‍ക്കു മുന്നേയാണ് 26 ദിവസങ്ങള്‍ക്കൊണ്ട് 26 വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

https://www.facebook.com/LuciferOfficialMovie/photos/a.2164418927178397/2373870989566522/?type=3

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും സംവിധായകനായ ഫാസിലും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment