Advertisment

കുവൈറ്റില്‍ ഫുഡ്കാര്‍ണിവല്‍ വിജയികള്‍ക്ക് അഭിനന്ദനവുമായി ലുലു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫുഡ്കാര്‍ണിവല്‍ വിജയികള്‍ക്ക് അഭിനന്ദനവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് . ഏപ്രില്‍ 4ന് അല്‍ റായ് ഔട്ട്‌ലെറ്റിലാണ് ഫുഡ് കാര്‍ണിവല്‍ 2019 ലെ വിജയികള്‍ക്കുള്ള സമ്മാനദാനം സംഘടിപ്പിച്ചത്. കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ് മെന്റ് നിറഞ്ഞ സദസ്സിനെ സാക്ഷികളാക്കി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Advertisment

publive-image

ലുലു ഫുഡ് കാര്‍ണിവലില്‍ വിവിധ തരം മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനത്തോടൊപ്പം ഗിഫ്റ്റ് കൂപ്പണുകളും വിതരണം ചെയ്തു . മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെയാണ് വിവിധയിടങ്ങളിലായി ഫഡ്കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

publive-image

വിവിധ വിഭാഗങ്ങളിലായി പാചക മത്സരങ്ങളും നടത്തിയിരുന്നു . ഇറ്റാലിയന്‍, ചൈനീസ് വിഭവങ്ങള്‍ , കോണ്ടിനെന്റല്‍ വിഭവങ്ങള്‍ , മധുരപലഹാരങ്ങള്‍ തുടങ്ങി വിവിധ ഇനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 100 കെഡി, 75 കെഡി, 50 കെഡി എന്നിങ്ങനെ സമ്മാനവും ലഭിച്ചു.

publive-image

കൂടാതെ ജൂനിയര്‍ ഷെഫ് , മേക്ക് ആന്റ് ഈറ്റ് , കിച്ചന്‍ ക്യൂന്‍ , മാസ്റ്റര്‍ ഷെഫ് , തുടങ്ങിയ മത്സരഇനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയികളായവര്‍ക്കും സമ്മാനം വിതരണം ചെയ്തു.

publive-image

 

publive-image

publive-image

publive-image

 

publive-image

kuwait kuwait latest
Advertisment