Advertisment

കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഡിസ്‌കവർ അമേരിക്ക ഫെസ്റ്റിവലിന്' തുടക്കമായി

New Update

കുവൈറ്റ് : കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡിസ്‌കവര്‍ അമേരിക്ക 2019ന്റെ പ്രമോഷന്‍ ആരംഭിച്ചു. നവംബര്‍ 20ന് കുവൈറ്റിലെ അല്‍ ഖുറൈന്‍ ഔട്ട്‌ലെറ്റിലാണ് പ്രമോഷന്‍ ആരംഭിച്ചത്.

Advertisment

publive-image

കുവൈറ്റിലെ യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ലാറി എല്‍ മെമ്മൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

publive-image

കുവൈറ്റില്‍ ഒരു അമേരിക്കന്‍ പശ്ചാത്തലം ഒരുക്കുന്നതിനുള്ള ലുലുവിന്റെ ശ്രമങ്ങളെ ലാറി എല്‍ മെമ്മൂട്ട് പ്രശംസിച്ചു.

publive-image

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന 3500ഓളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളിലൂടെ കുവൈറ്റിലുള്ള നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഹൈപ്പര്‍മാര്ക്കറ്റിലൂടെ ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് പുതിയ രുചി സംവേദങ്ങള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

നോര്‍ത്ത് കരോലിനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ടര്‍ക്കികള്‍ ഉള്‍പ്പെടെയുള്ള നിരവധി അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഓഫറുകള്‍ ലുലു തയ്യാറാക്കിയതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

publive-image

ലുലു ഒരുക്കുന്ന അമേരിക്കന്‍ ഭക്ഷ്യാനുഭവത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റിലുള്ള ഏവരെയും ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

publive-image

അമേരിക്കന്‍ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളും നൃത്തങ്ങളും പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു .

publive-image

കുവൈത്തിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും നവംബര്‍ 20 മുതല്‍ 26 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ പരിപാടികളില്‍ അമേരിക്കയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണവും മറ്റ് ഉല്‍പ്പന്നങ്ങളും പ്രത്യേക വിലയ്ക്ക് പ്രദര്‍ശിപ്പിക്കുന്നു.

publive-image

ഡിസ്‌കവര്‍ അമേരിക്ക പ്രൊമോഷന്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളുടെ പ്രവേശന കവാടങ്ങളില്‍ പരമ്പരാഗത സ്മാരകങ്ങളുടെയും യുഎസിലെ ജനപ്രിയ ടൂറിസ്റ്റ് സൈറ്റുകളുടെയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

 

 

kuwait kuwait latest
Advertisment