Advertisment

വിവിധ ഇന്ത്യന്‍ രുചികള്‍ ആസ്വദിക്കാം, ഒപ്പം മികച്ച ഓഫറുകളും ! കുവൈറ്റില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 'ഇന്ത്യ ഫെസ്റ്റ് 2021' ആരംഭിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ റായ് ഔട്ട്‌ലെറ്റില്‍ ആരംഭിച്ച 'ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍' കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്യോഗസ്ഥര്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

publive-image

ജനുവരി 20 മുതല്‍ 26 വരെ കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 'ഇന്ത്യ ഫെസ്റ്റ് 2021' സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ എല്ലാ ഇന്ത്യന്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും.

publive-image

രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പരമ്പരാഗത സ്മാരകങ്ങളുടെ കട്ടൗട്ടുകള്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കും.

publive-image

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫുഡ് കൗണ്ടറുകളാണ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷകത. ഇന്ത്യയുടെ വിവിധ തനത് രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

publive-image

ഉപയോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് 'ഇന്ത്യ ഫെസ്റ്റ് 2021'.

publive-image

publive-image

Advertisment