Advertisment

ലുലുവിന്‍റെ പ്രവര്‍ത്തനം മാതൃകാപരം, നൂറ് കണക്കിന് മലയാളികള്‍ ഉള്‍പ്പടെ നിരവധി രാജ്യകാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം ലുലു.രമേശ്‌ ചെന്നിത്തല .

author-image
admin
New Update

റിയാദ്:  ഒട്ടനവധി  ഇന്ത്യക്കാര്‍ക്കും  പ്രത്യേകിച്ച്  നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ മറ്റു രാജ്യകാര്‍ക്കും ഉപജീവനം നല്‍കുന്ന ബൃഹത് പ്രസ്ഥാനമാണ് ലുലു ഗ്രൂപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും തൊഴിലവസരം നല്‍കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും അതിന്റെ അമരക്കാരന്‍ എം.എ യൂസഫലിയും അനുഷ്ഠിക്കുന്ന സേവ നങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലുലു മുറബ്ബയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതപ്രശ്‌നങ്ങളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിശാല മനസു കാണിക്കുന്ന ഉദാരമതിയായ മനുഷ്യസ്‌നേഹിയാണ് യൂസഫലിയെന്നത് അഭിമാനകരമാണ്.

ഔദ്യോഗികതലത്തിലും അല്ലാതെയുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം പ്രവാസികള്‍ക്ക് നാട്ടിലും ഗള്‍ഫിലും ഏറെ ഉപകാരപ്രദമാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിലെ പതിനായി രക്കണക്കിന് മലയാളി ജീവനക്കാരെ ആശ്രയിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങ ള്‍ക്ക് ഈ നന്ദിയും കടപ്പാടുമുണ്ടെന്ന കാര്യവും തനിക്കറിയാം.

റിയാദ് ലുലു ശാഖകളിലെ മൂവായിരത്തിലധികം ജീവനക്കാരുടെ പ്രാതിനിധ്യത്തെയും അദ്ദേഹം പ്രശംസിക്കുകയും ലുലു മാനേജ്‌മെന്റിന് പ്രത്യേകം നന്ദി അറിയിക്കുകുയം ചെയ്തു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ നേതൃത്വത്തിലൊരുക്കിയ സ്വീകരണത്തിന് രമേശ് ചെന്നിത്തല നന്ദിയും അറിയിച്ചു.

Advertisment