Advertisment

കന്നുകാലികളിലെ സാംക്രമിക രോഗമായ ചർമ്മമുഴ ഹരിപ്പാടും പടരുന്നു

New Update

ഹരിപ്പാട്: കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗമായ ചർമ്മമുഴ ഹരിപ്പാട് പ്രദേശത്തുള്ള പശുക്കൾക്ക് പകരുന്നതായി റിപ്പോർ‌ട്ട് ചെയ്തു. ജില്ലയിലെ പലഭാ​ഗത്തുമുള്ള കന്നുകാലികളിൽ നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. കന്നുകാലികളിൽ പ്രത്യേകിച്ച് പശുക്കളിൽ കണ്ടുവരുന്ന രോഗമാണ് സാംക്രമിക ചർമ്മമുഴ രോഗം(ലംപി സ്കിൻ ഡിസീസ്).

publive-image

കന്നുകാലികളുടെ ശരീരത്തിൽ പല ഭാഗത്തായി അഞ്ച് സെന്റീമീറ്ററിൽ കുറയാതെ വൃത്താകൃതിയിൽ മുഴകൾ കണ്ടുവരുന്നതാണ് ചർമ്മമുഴ രോ​ഗം. പ്രധാനമായും ഈച്ച കൊതുക് എന്നിവയിലൂടെയാണ് രോഗം പകരുന്നത്‌. രോ​ഗം ബാധിച്ചു കഴിഞ്ഞാൽ മൃഗങ്ങൾക്ക് മൂക്കൊലിപ്പും കണ്ണിൽ നിന്നും നീരോലിപ്പും കഴല വീക്കവും ക്ഷീണവും അനുഭവപ്പെടുന്നു. കൂടുതൽ സമയം കിടക്കുക, വയറ്റിളക്കം, കറവയുള്ള പശുക്കൾക്ക് പാലും കുറയുക എന്നിവയാണ് പൊതുവേയുള്ള ലക്ഷണങ്ങൾ‌. തകഴിയിലും കുട്ടനാട്ടിലെ ചില സ്ഥലങ്ങളിലുമാണ് രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

Advertisment