Advertisment

മീ ടൂ വിവാദം: എം.ജെ അക്ബറിനെ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് സസ്‌പെന്‍ഡ്‌ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍ കുടുങ്ങിയ മുന്‍ കേന്ദ്രമന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് സസ്‌പെന്‍ഡ്‌ചെയ്തു. മാനനഷ്ടക്കേസില്‍ കോടതി തീരുമാനമെടുക്കുന്നതുവരെ അക്ബറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് യോഗത്തില്‍ ഭൂരിഭാഗം ആളുകളും നിലപാടെടുത്തതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നു.

publive-image

ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. മീ ടൂ ആരോപണത്തെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അക്ബര്‍ രാജിവെച്ചിരുന്നു.

m j akbar#mee too#suspended
Advertisment