Advertisment

മുനീറിന്റെ വര്‍ഗീയ മതില്‍ പരാമര്‍ശം: നിയമസഭയില്‍ ഭരണപക്ഷ പ്രതിഷേധം: മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍: വനിതാ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബര്‍ലിന്‍ മതില്‍ ജനം പൊളിച്ച പോലെ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം കെ മുനീറിന്റെ പ്രസ്താവനയില്‍ ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മുനീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സഭയിലെ വനിതാ എം എല്‍ എ മാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

publive-image

മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ആരാഞ്ഞു. ഭരണ പക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിന് സമീപം ഇറങ്ങി പ്രതിഷേധം തുടരുകയാണ്. സഭയില്‍ ആരെല്ലാം വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയെന്ന് മുനീര്‍ മറുപടി നല്‍കി. തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.

niyamasabha
Advertisment