എം എം മണിയുടെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ കോണ്‍ഗ്രസിനെതിരെയുള്ള ട്രോളുകള്‍….അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന… പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം :… കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും ‘വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ‘

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 14, 2019

തിരുവനന്തപുരം: പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. വാക്കുകള്‍ മറ്റാരുടേതുമല്ല വൈദ്യുതി മന്ത്രി എം എം മണിയുടേതാണ്.

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് വൈദ്യുതി മന്ത്രിയുടെ കിടിലന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം.

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് മണിയുടെ കുറിപ്പ്.

 

 

×