Advertisment

എം. മോനിച്ചൻ ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് ബാങ്ക് പ്രസിഡൻറ്

New Update

publive-image

Advertisment

കുടയത്തൂർ: ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണസംഘം പ്രസിഡൻ്റായി കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ എം. മോനിച്ചനെ തെരെഞ്ഞെടുത്തു.

സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ സി. ആർ മിനി വരണാധികാരിയായി നടന്ന തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റായി കുടയത്തൂർ മുൻ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.എ ഐസക്ക് കല്ലുംപുറത്തിനെയും തെരെഞ്ഞെടുത്തു. വാഴത്തോപ്പ്, വെള്ളിയാമറ്റം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകൾ ബാങ്കിൻ്റെ പ്രവർത്തനമേഖലയാണ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മോനിച്ചൻ ബാങ്കിൻ്റെ മുൻ വൈസ് പ്രസിഡൻ്റും കേരളാ ഫെൻസിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സ്പോട്സ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

 

idukki news
Advertisment